നടൻ സതീഷ് നായകനാകുന്ന ചിത്രം വിത്തെെക്കാരന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നായ് ശേഖർ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മദ്രസപട്ടണം, വാഗൈ ചുടവ, മാൻ കരാട്ടെ, കത്തി, നയ്യാണ്ടി, റെമോ, ഭൈരവ, സ്ലേക്കാരൻ തുടങ്ങി നിരവധി ചിത്രങ്ങളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്. വാരിസു, കണ്ണൈ നമടെ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.
ലോകേഷ് കനകരാജിന്റെ സഹസംവിധായകനായിരുന്ന വെങ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റ് കാർപെറ്റിൻ്റെ ബാനറിൽ കെ.വിജയ്പാണ്ഡി ആണ് "വിത്തൈക്കാരൻ" നിർമ്മിക്കുന്നത്. ആർ.മുരളി കൃഷ്ണണനാണ് സഹ നിർമ്മാതാവ്. നടി സിമ്രാൻ ഗുപ്തയാണ് ഈ ചിത്രത്തിലൂടെ സതീഷിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇവർക്കൊപ്പം ആനന്ദരാജ്, ജോൺ വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിപിആർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
കഴിഞ്ഞ ജനുവരി 18ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻ്റെ പുതിയ വീഡിയോ ആണ് ലോകേഷ് കനകരാജ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു വശത്ത് സതീഷും എതിർവശത്ത് മറ്റെല്ലാവരും ചേർന്ന് ചെസ് കളിക്കുന്നതായുള്ള വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. യുവ കാർത്തിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: അരുൾ ഇ സിദ്ധാർത്ഥ്, ആർട്ട്: ജ.ദുരൈരാജ്, ആക്ഷൻ: സ്റ്റണ്ണർ സാം, പ്രൊഡക്ഷൻ കൺട്രോളർ: എസ്.എൻ അഷറഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹക്കീം സുലൈമാൻ, കോസ്റ്റ്യൂം: കീർത്തിക ശേഖർ, ഡിസൈൻസ്: തൻഡൂറ, പിആർഒ: പി.ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









