മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിടുക്കം കാണിച്ച താരങ്ങള്‍ സിനിമയെ പിന്തുണച്ചില്ല!!

'ഒരു വാക്കുപോലും ആരും പറഞ്ഞില്ല. ഒരു ട്വീറ്റ് പോലും ചെയ്തില്ല. ഇത് ശരിയായ സമീപനമല്ല.'

Last Updated : Apr 10, 2019, 07:03 PM IST
 മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിടുക്കം കാണിച്ച താരങ്ങള്‍ സിനിമയെ പിന്തുണച്ചില്ല!!

ന്യൂഡല്‍ഹി: 'പി.എം നരേന്ദ്ര മോദി' എന്ന സിനിമയ്ക്ക് ബോളിവുഡ് താരങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്ന് വിവേക് ഒബ്റോയ്.

മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടിയ ബോളിവുഡ് താരങ്ങള്‍ ഇത്രയും വലിയ പ്രതിസന്ധി നേരിട്ട ചിത്രത്തെ പിന്തുണയ്ക്കാനോ സിനിമയ്ക്ക് വേണ്ടി സംസാരിക്കാനോ തയാറായില്ല- വിവേക് ഒബ്റോയ് കുറ്റപ്പെടുത്തി. 

തിരഞ്ഞെടുപ്പ് കഴിയു വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിനെതിരെ പ്രതികരിക്കവെയാണ് വിവേക് ഒബ്റോയ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ബോളിവുഡില്‍ ഐക്യമില്ലെന്നാണ് എന്‍റെ അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.  പത്മാവദിതിരെയും സഞ്ജയ് ലീല ബന്‍സാലിയ്ക്കെതിരെയും ആക്രമണം ഉണ്ടായപ്പോള്‍ ബോളിവുഡ് ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു. മൈ നേം ഈസ് ഖാന്‍ എന്ന സിനിമ പ്രതിസന്ധി നേരിട്ട വേളയിലും എല്ലാവരും സിനിമയ്ക്ക് വേണ്ടി സംസാരിച്ചു. ഉഡ്താ പഞ്ചാബ് റിലീസിന് വേണ്ടി അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ രംഗത്തെത്തി - വിവേക് ഒബ്റോയ് വ്യക്തമാക്കി. 

'ഒരു വാക്കുപോലും ആരും പറഞ്ഞില്ല. ഒരു ട്വീറ്റ് പോലും ചെയ്തില്ല. ഇത് ശരിയായ സമീപനമല്ല. ഇത് ഇരട്ടത്താപ്പാണ്'- വിവേക് ഒബ്രോയ് പറഞ്ഞു

More Stories

Trending News