Vyasana Sametham Bandhu Mithradhikal: ചിരിച്ച് ചിരിച്ച് മരിച്ച്... പൊട്ടിച്ചിരിപ്പിച്ച് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘

Comedy Movie: 'വ്യസനസമേതം ബന്ധുമിത്രാദികൾ‘ ഒരു മരണവീടിനെ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 01:56 AM IST
  • ഒരു മുഴുനീള കോമഡി എന്റർടെയ്നറാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘
  • ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് എസ് വിപിൻ ആണ്
Vyasana Sametham Bandhu Mithradhikal: ചിരിച്ച് ചിരിച്ച് മരിച്ച്... പൊട്ടിച്ചിരിപ്പിച്ച് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘

എസ്. വിപിൻ സംവിധാനം ചെയ്ത് അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'വ്യസനസമേതം ബന്ധുമിത്രാദികൾ' മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. ഒരു മരണവീടിനെ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘. തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയിലുടനീളം സഞ്ചരിക്കുന്ന ചിത്രം നർമ്മരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മുഴുനീള കോമഡി എന്റർടെയ്നറായ ചിത്രം പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്നതാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വീട്ടിലും, നമ്മുടെ സമൂഹത്തിലുമൊക്കെ സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും അതീവ ശ്രദ്ധയോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തവണ എങ്കിലും ഒരു മരണ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ചിത്രമാണിത്.

ചിത്രത്തിൽ അനശ്വര, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, ബൈജു സന്തോഷ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയ താരങ്ങളെല്ലാം തന്നെ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ജോമോൻ ജ്യോതിറിന്റെ കോമഡിയും ചിത്രത്തിന്റെ മാറ്റ് കൂട്ടി.

തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത് എസ് വിപിൻ ആണ്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് പ്രധാന ഹൈലൈറ്റ്. ഏതൊരു ചെറിയ വിഷയത്തിലും നർമ്മം കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് ചിത്രത്തിൽ പ്രകടമാണ്. അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിന്റെ പകിട്ട് വ‍ർധിപ്പിക്കുന്നു.

മരണവീട്ടിലേക്ക് വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികളെ രസചരട് മുറിയാത്ത വിധത്തിൽ ക്യാമറയിൽ പകർത്തുന്നതിൽ റഹിം അബൂബക്കറും വിജയിച്ചു. എഡിറ്റർ ജോൺകുട്ടിയും ചിത്രത്തിന്റെ മുഴുവൻ ഹ്യൂമറും പ്രേക്ഷകരിലേക്കെത്തിച്ചു. കലാസംവിധായകനും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.

'വാഴ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഒരു മികച്ച കോമഡി എന്റർടെയ്നർ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News