)
അനശ്വര രാജൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. ഇതുവരെയുള്ള അപ്ഡേറ്റുകളിലൂടെ ചിത്രം ശ്രദ്ധ നേടിക്കഴിഞ്ഞു.ചിത്രം ജൂൺ 13ന് തിയേറ്ററുകളിലെത്തും. 'അപ്പോൾ ബന്ധുമിത്രാദികളെല്ലാം തീയതി കുറിച്ച് വച്ചോ' എന്ന ക്യാപ്ഷനോടെയാണ് അനശ്വര റിലീസ് തിയതിയും പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിലെ 'മജാ മൂഡ്' എന്ന് തുടങ്ങുന്ന പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മിക്കുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം- റഹീം അബൂബക്കർ. എഡിറ്റർ- ജോൺകുട്ടി. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം ആൻഡ് കനിഷ്ക ഗോപിഷെട്ടി.
ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള. മേക്കപ്പ്- സുധി സുരേന്ദ്രൻ. കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ. ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ.
ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ. സൗണ്ട് ഡിസൈൻ- അരുൺ മണി. സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി. പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്. വി എഫ് എക്സ്- ഡി ടി എം. സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം. ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.