അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' സിനിമയിലെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'മജാ മൂഡ്' എന്ന് തുടങ്ങുന്ന പ്രോമോ ഗാനമാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പ്രോമോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യസനസമേതം ബന്ധുമിത്രാദികൾ എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജൂണിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ യുവ - കുടുംബ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. അങ്കിത് മേനോനാണ് 'മജാ മൂഡ്' എന്ന ഗാനം ഒരുക്കിയത്. റാപ് വരികൾ ഒരുക്കിയിരിക്കുന്നതും ആലാപിച്ചിരിക്കുന്നതും ബ്ലാക്ക് ആണ്.
മ്യൂസിക് പ്രൊഡ്യൂസേഴ്സ്- അർകാടോ ആൻഡ് അബിൻ തോമസ്. സോങ് ഡയറക്ടർ ആൻഡ് എഡിറ്റർ- സുശാന്ത് സുധാകരൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പദ്‌മ മേനോൻ. ലൈൻ പ്രൊഡ്യൂസർ- ഡി കെ. സോങ് ഡിഒപി- കോളിൻസ് ജോസ്. ആർട്ട്- റോണി സി മാത്യു. കൊറിയോഗ്രാഫി- സണ്ണി സോണി.
ചിത്രത്തിൽ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് തിയേേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- റഹീം അബൂബക്കർ. എഡിറ്റർ- ജോൺകുട്ടി. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം ആൻഡ് കനിഷ്ക ഗോപിഷെട്ടി.
ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള. മേക്കപ്പ്- സുധി സുരേന്ദ്രൻ. കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ. ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ.
ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ. സൗണ്ട് ഡിസൈൻ- അരുൺ മണി. സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി. പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്. വി എഫ് എക്സ്- ഡി ടി എം. സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം. ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









