Vysanasametham Bandhumithradhikal: അനശ്വര രാജനും മല്ലിക സുകുമാരനും പൂക്കി ഗ്രാൻഡ്മയും കൊച്ചു മക്കളും... 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ പുറത്തിറങ്ങി

Vysanasametham Bandhumithradhikal Promo Video: അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് 'ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ' എന്ന റീൽസ് പ്രമേയമായ പ്രൊമോ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 25, 2025, 02:41 PM IST
  • വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്
  • ജൂണിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
Vysanasametham Bandhumithradhikal: അനശ്വര രാജനും മല്ലിക സുകുമാരനും പൂക്കി ഗ്രാൻഡ്മയും കൊച്ചു മക്കളും... 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ പുറത്തിറങ്ങി

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടു. ചിത്രത്തിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് 'ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ' എന്ന റീൽസ് പ്രമേയമായ പ്രൊമോ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ജൂണിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനശ്വര രാജനൊപ്പം ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- റഹീം അബൂബക്കർ. എഡിറ്റർ- ജോൺകുട്ടി. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപിഷെട്ടി. ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള. മേക്കപ്പ്- സുധി സുരേന്ദ്രൻ.

കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ. ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ. ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ. സൗണ്ട് ഡിസൈൻ- അരുൺ മണി. സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി. മാർക്കറ്റിംഗ്- ടെൻ ജി മീഡിയ. പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്. വി എഫ് എക്സ്- ഡി ടി എം. സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം. ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News