Vysanasametham Bandhumithradhikal: തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കാൻ 'വ്യസനസമേതം ബന്ധുമിത്രാദികൾ'; മരണ വീട്ടിലെ മെയിൻ ആയി ബൈജു സന്തോഷ്

Vysanasametham Bandhumithradhikal Release: 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഷൈൻ സ്ക്രീൻസ് സിനിമയുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ.

Written by - Zee Malayalam News Desk | Last Updated : Jun 6, 2025, 06:52 PM IST
  • എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
  • വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം
Vysanasametham Bandhumithradhikal: തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കാൻ 'വ്യസനസമേതം ബന്ധുമിത്രാദികൾ'; മരണ വീട്ടിലെ മെയിൻ ആയി ബൈജു സന്തോഷ്

അനശ്വര രാജൻ നായികയായെത്തുന്ന വ്യസന സമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികൾ. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഷൈൻ സ്ക്രീൻസ് സിനിമയുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.

Add Zee News as a Preferred Source

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ നടൻ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന ക്യാരക്ടറിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് ബൈജു എത്തുന്നത്. മരണ വീട്ടിലെ മെയിൻ എന്ന തലക്കെട്ടോടെയാണ് ബൈജുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: 'അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു'; ദുരൂഹത നിറച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രം

അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- റഹീം അബൂബക്കർ. എഡിറ്റർ- ജോൺകുട്ടി. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപിഷെട്ടി.

ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള. മേക്കപ്പ്- സുധി സുരേന്ദ്രൻ. കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ. ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ.

ALSO READ: രാഘവ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി

ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ. സൗണ്ട് ഡിസൈൻ- അരുൺ മണി. സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി. പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്. വി എഫ് എക്സ്- ഡി ടി എം. സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം. ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News