വാഗണ്‍ ട്രാജഡി സിനിമയാകുമ്പോള്‍?

പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെയാണ് നായകന്‍മാരായി പരിഗണിക്കുന്നത്.

Last Updated : Nov 13, 2018, 05:45 PM IST
വാഗണ്‍ ട്രാജഡി സിനിമയാകുമ്പോള്‍?

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായ വാഗണ്‍ ട്രാജഡി സിനിമയാകുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ റജി നായരാണ് വാഗണ്‍ ട്രാജഡി സംവിധാന൦ ചെയ്യുന്നത്. 

പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെയാണ് നായകന്‍മാരായി പരിഗണിക്കുന്നത്. വി​ദേ​ശ​താ​ര​ങ്ങ​ളും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തും.

ച​രി​ത്ര​സം​ഭ​വം അ​തേ​പ​ടി പ​ക​ർ​ത്തു​ന്ന​തി​ന് പ​ക​രം മ​ര​ണ​മു​ഖ​ത്തെ മ​നു​ഷ്യ​​ന്‍റെ നി​സ്സ​ഹാ​യാ​വ​സ്ഥ ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശ​മെ​ന്ന്           സം​വി​ധാ​യ​ക​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു.

മമ്മൂട്ടി നായകനായ പട്ടാളം, പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രം ഒരുവന്‍ എന്നീ സിനിമകളുടെ തിരക്കഥ നിര്‍വ്വഹിച്ചത് റജിയായിരുന്നു. കലികാലം എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.

1921ലെ മാപ്പിള ലഹളയെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി അഥവാ വാഗണ്‍ ദുരന്തം എന്നറിയപ്പെടുന്നത്.

Trending News