വടിവൊത്ത ശരീരവും, ചടുല നൃത്തവും; വലുസ്ച മൂന്ന് കുട്ടികളുടെ അമ്മ!!

2002ല്‍ പ്രശസ്ത മോഡലായ മാര്‍ക്ക്‌ റോബിന്‍സണിനെ വിവാഹം ചെയ്ത വലുസ്ച 2013ല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി. 

Last Updated : Apr 8, 2019, 01:42 PM IST
വടിവൊത്ത ശരീരവും, ചടുല നൃത്തവും; വലുസ്ച മൂന്ന് കുട്ടികളുടെ അമ്മ!!

റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടി മുന്നേറുകയാണ് ലൂസിഫറിലെ 'ലഫ്താര' എന്ന ഐറ്റം സോംഗ്. 

മലയാളികള്‍ക്ക് അത്ര സുപരിചിതയല്ലാത്ത താരമാണ് ലൂസിഫറിലെ ഐറ്റം സോംഗിന് ചുവടുവച്ചിരിക്കുന്നത്. 

ഐറ്റം സോംഗ് യൂട്യൂബില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പും പിന്‍പും ഈ താരത്തെ തേടി ആരാധകര്‍ ഗൂഗിളിനെ സമീപിക്കുകയും ചെയ്തിരിക്കുന്നു. 

സൗന്ദര്യവും വടിവൊത്ത ശരീരവും നിറഞ്ഞ പുഞ്ചിരിയുമുള്ള അവര്‍ വളരെ വേഗം ആരാധകരുടെ പ്രിയങ്കരിയായി മാറി. 

അഭിനേത്രി, ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ ഉത്തരേന്ത്യയില്‍ പ്രശസ്തയായ വലുസ്ച ഡിസൂസയാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. നീണ്ടു കിടക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെയിരുന്നതിനു കാരണവും വലുസ്ചയുടെ നൃത്തമാണ്. 

എന്നാല്‍, ഇപ്പോള്‍ വാര്‍ത്തയാകുന്നത് ഇതൊന്നുമല്ല. ചടുല ഗാനത്തിനു ചുവടു വെച്ച് തീയറ്ററുകളെ ഇളക്കി മറിച്ച വലുസ്ച മൂന്ന് കുട്ടികളുടെ അമ്മയാണ് എന്ന വാര്‍ത്തയാണ്. 

1979ല്‍ ജനിച്ച  വലുസ്ച 1990 കളുടെ ആരംഭത്തിൽ പ്രമുഖ ഫാഷൻ ഡിസൈനർ വെന്‍റൽ റോഡ്രിക്‌സിന്‍റെ മോഡലായാണ് കരിയര്‍ ആരംഭിക്കുന്നത്. 

അഭിനയ രംഗത്തേക്കുള്ള കടന്നു വരവാകട്ടെ ഷാരൂഖ് ഖാന്‍ ചിത്രമായ ഫാനിലൂടെയും. അപ്പോള്‍ വാലുസ്ചക്ക് പ്രായം 36. 

2002ല്‍ പ്രശസ്ത മോഡലായ മാര്‍ക്ക്‌ റോബിന്‍സണിനെ വിവാഹം ചെയ്ത വലുസ്ച 2013ല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി. 

ചാനെല്‍, ബ്രൂക്ക്ലിന്‍, സിയെന്ന എന്നീ മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. 

More Stories

Trending News