'മനസ്സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല ' പ്രതികരണവുമായി ആഷിഖ് അബു

കോടിയേരി ബാലകൃഷ്ണൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ ചിത്രം ഉൾപ്പെടുത്തിയാണ് ആഷിഖ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Last Updated : Jul 7, 2020, 03:55 PM IST
'മനസ്സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല ' പ്രതികരണവുമായി ആഷിഖ് അബു

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല എന്നായിരുന്നു ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രിയും, അദ്ദേഹത്തിൻ്റെ ഓഫീസുമടക്കം പ്രതിക്കൂട്ടിലായിരിക്കുന്ന സാഹചര്യത്തിലാണ് ആഷിഖിൻ്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ ചിത്രം ഉൾപ്പെടുത്തിയാണ് ആഷിഖ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല.

Posted by Aashiq Abu on Tuesday, July 7, 2020

Also Read: 'മറുപടി പറഞ്ഞേ പറ്റൂ' WCCക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോസ്റ്റ് പങ്കുവച്ചത്. കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രെട്ടറി ശിവശങ്കറിനെ മാറ്റി പകരം മിര്‍ മുഹമ്മദിനെ പുതിയ സെക്രെട്ടറിയായി നിയമിച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സർക്കാറിനേൽക്കുന്ന വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ സ്വർണ്ണ കള്ളക്കടത്തുകേസ്. അന്ന് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് സോളാർ സരിതയാണെങ്കിൽ ഇന്ന് പിണറായി സർക്കാർ കാലത്ത് സ്വർണ്ണ സ്വപ്നയാണെന്നാണ് ബിജെപി നേതാക്കൾ പരിഹസിക്കുന്നുണ്ട്.

Trending News