കൊച്ചി: നടൻ ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി. അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു.
സംഭവത്തിൽ വേഫെറർ ഫിലിംസും ദിനിൽ ബാബുവിന് എതിരെ പരാതി നൽകി. തേവര പോലീസ് സ്റ്റേഷനിലും ഫെഫ്കയിലും പരാതി നൽകിയിട്ടുണ്ട്. ദിനിൽ ബാബുവുമായി യാതൊരു ബന്ധവും കമ്പനിക്ക് ഇല്ലെന്നും വേഫെറർ ഫിലിംസിന്റെ ഒരു ചിത്രത്തിലും ഇയാൾ ഭാഗമല്ലെന്നും വേഫെറർ ഫിലിംസ് വ്യക്തമാക്കി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. യുവതിയെ വേഫെറർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ദിനിൽ ബാബുവിനെതിരായ പരാതി.
വേഫെറർ ഫിലിംസിനെ കാസ്റ്റിങ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തിയെന്നാണ് ദിനിൽ ബാബുവിനെതിരെ വേഫെറർ ഫിലിംസ് പരാതി നൽകിയത്. വേഫെറർ ഫിലിംസ് നിർമാണ കമ്പനിയുടെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറർ ഫിലിംസിന്റെയോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂവെന്നും മറ്റ് വ്യാജ കാസ്റ്റിങ് കോളുകളിൽ വഞ്ചിതരാകരുതെന്നും വേഫെറർ ഫിലിംസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും ഇതിൽ അവസരം നൽകാമെന്നും ഇതിനെ സംബന്ധിച്ച് സംസാരിക്കാനായി നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് ദിനിൽ ബാബു തന്നെ വിളിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിലെ വേഫെറർ ഫിലിംസിന്റെ ഓഫീസിനടുത്തുള്ള കെട്ടിടത്തിൽ എത്താനാണ് ആവശ്യപ്പെട്ടത്. ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി വെളിപ്പെടുത്തി.
പനമ്പിള്ളി നഗറിലെ കെട്ടിടത്തിലെത്തിയ തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ദിനിൽ ബാബു ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ അവസരം ലഭിക്കില്ലെന്നും ദിനിൽ ബാബു ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









