ന്യൂഡൽഹി: സിനിമാ നിർമ്മാണത്തിലേക്ക് കാൽവെയ്പ്പുമായി വാട്സാപ്പ്. ആദ്യ ഷോർട്ട് ഫിലിം 'നൈജ ഒഡീസി'ആമസോൺ പ്രൈം വീഡിയോയിലും യൂട്യൂബിലും പ്രദർശിപ്പിക്കും.നൈജീരിയൻ മാതാപിതാക്കൾക്ക് ഗ്രീസിൽ ജനിച്ച എൻബിഎ കളിക്കാരനായ ജിയാനിസ് ആന്ററ്റോകൗൺപോയുടെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്.
പ്രൈം വീഡിയോയിൽ സെപ്തംബർ 21-നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വാട്ട്‌സ്ആപ്പ് ട്വീറ്റ് ചെയ്തു.ആന്ററ്റോകൗൺമ്പോയുടെ കഥയാണ് ചിത്രം പറയുന്നത്. അടുത്തിടെ കമ്പനിയുമായി ആന്ററ്റോകൗൺമ്പോയുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു.സോഷ്യൽ മീഡിയ ഭീമൻ സിനിമ നിർമ്മാണത്തിലേക്ക് വന്നതോടെ പ്രേക്ഷകരും ആവേശത്തിലാണ്. ആമസോൺ, നെറ്റ്ഫ്കിക്, അടക്കമുള്ള ഒടിടി പ്ലാറ്റ് ഫോമുകളെ പോലെ തന്നെ വാട്സാപ്പും തങ്ങളുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...