)
സോഷ്യൽ മീഡിയ റീലുകളുടെ കാലമാണിത്. ട്രെൻഡ് ആകാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ ഒരു നിമിഷം മതി. അത്തരത്തിൽ വൈറലായി മാറിയിരിക്കുകയാണ് അസമീസ് ഇൻഫ്ലുവൻസറും മോഡലുമായ അർച്ചിത ഫുക്കാൻ. ബേബി ഡോൾ ആർച്ചി എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഇവർ അറിയപ്പെടുന്നത്. ഇവരുടെ റീലുകൾ വേഗത്തിൽ വൈറലാകുന്നു. ഒരു ഗ്ലോബൽ അഡൾട്ട് സ്റ്റാറിനൊപ്പമുള്ള ഇവരുടെ സമീപകാല ചിത്രവും ശ്രദ്ധ നേടി.
ആരാണ് ബേബിഡോൾ ആർച്ചി?
ഇൻസ്റ്റാഗ്രാമിൽ ബേബിഡോൾ ആർച്ചി എന്നറിയപ്പെടുന്ന അർച്ചന ഫുക്കാൻ അസം സ്വദേശിയാണ്. ബോൾഡ് ഫാഷൻ ചോയിസുകളിലൂടെയും ഗ്ലാമറസ് ട്രാൻസ്ഫോർമേഷൻ വീഡിയോകളിലൂടെയും വളരെ വേഗത്തിലാണ് ഇവർ ട്രെൻഡിങ് ആയി മാറിയത്. ക്രിയേറ്റീവ് എഡിറ്റിംഗും ട്രെൻഡിനൊത്ത സ്റ്റൈലിംഗുമാണ് ഇവരെ വ്യത്യസ്തമാക്കുന്നത്.
അമേരിക്കൻ അഡൾട്ട് ഫിലിം താരം കെൻഡ്ര ലസ്റ്റുമൊത്തുള്ള അർച്ചനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി റൂമറുകളും പുറത്തുവന്നിരുന്നു. യുഎസിലെ മിഷിഗണിൽ വെച്ചെടുത്ത ചിത്രമായിരുന്നു അത്. ചിത്രം അർച്ചന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇത് അതിവേഗം വൈറലായി മാറി
ട്രാൻസ്ഫോർമേഷൻ റീലുകളിലൂടെ തന്നെ വളരെ ശ്രദ്ധ നേടിയ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് അർച്ചന. കെൻഡ്ര ലസ്റ്റിനൊപ്പമുള്ള ചിത്രം കൂടിയായപ്പോൾ ദേശീയ തലക്കെട്ടുകളിലേക്ക് അർച്ചന ഫുക്കാൻ എത്തിയിരിക്കുകയാണ്. 'ബേബിഡോൾ ആർച്ചി വീഡിയോ', 'അർച്ചന ഫുക്കാൻ വൈറൽ വീഡിയോ', 'അർച്ചന കെൻഡ്ര ലസ്റ്റ് ചിത്രം' തുടങ്ങിയ പദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സെർച്ച് എഞ്ചിനുകളിലും നിറഞ്ഞു നിൽക്കുന്നത്.
എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അർച്ചന പുറത്തുവിട്ടിട്ടില്ല. "ചില വഴികൾ സ്വകാര്യമാണ്. ചില നീക്കങ്ങൾ തന്ത്രപരമാണ്" എന്ന് മാത്രമാണ് അർച്ചന പ്രതികരിച്ചിരിക്കുന്നത്. അർച്ചനയുടെ മൗനം അവരുടെ ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുകയാണ്. സ്പാനിഷ് ഗാനം "Dame Un Grrr" (കേറ്റ് ലിൻ പാടിയത്) ഉപയോഗിച്ചുള്ള അർച്ചനയുടെ ഇൻസ്റ്റാഗ്രാം റീലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ റീൽ പെട്ടെന്ന് ഹിറ്റാവുകയും മൂന്ന് മില്യണിലധികം ആളുകൾ ഇത് കാണുകയും ചെയ്തിട്ടുണ്ട്. ഒറ്റരാത്രികൊണ്ട്, ഒരു പ്രാദേശിക ഇൻഫ്ലുവൻസർ എന്ന നിലയിൽ നിന്ന് ഇന്ത്യയിലുടനീളം വൈറലായി മാറിയിരിക്കുകയാണ് അർച്ചന ഫുക്കാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.