എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ. കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ വിവിധ ഭാഷകളിൽ നിന്നായി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇനിയും നിരവധി സർപ്രൈസ് കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഷർട്ടിന് പിന്നിൽ ഡ്രാഗണിന്റെ ചിത്രം ഉള്ള ഒരാളെ ആദ്യം പോസ്റ്ററിൽ കാണിച്ചിരുന്നു. അന്ന് തൊട്ട് ഇന്നുവരെ ആ വ്യക്തി ആരാണെന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു. ഫഹദ് ഫാസിലാണ് അതെന്ന തരത്തിൽ അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിൽ ഫഹദ് ഇല്ല എന്ന പൃഥ്വിരാജിന്റെ പ്രതികരണത്തിലൂടെ വേറെ ആരായിരിക്കും എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.
എമ്പുരാന്റെ പുതിയ പോസ്റ്ററിലൂടെ ഈ ചർച്ച വീണ്ടും സജീവമാകുകയാണ്. ഡ്രാഗൺ പോസ്റ്റർ തന്നെയാണ് ഇക്കുറിയും പങ്കുവെച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിലും മുഖം വ്യക്തമാക്കിയിട്ടില്ല. ആദ്യ പോസ്റ്ററിൽ നിന്ന് വ്യത്യസ്തമായി കറുപ്പ് വസ്ത്രം ധരിച്ച് നിൽക്കുന്ന കഥാപാത്രത്തെയാണ് ഈ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഡ്രാഗണിന്റെ ചിത്രവും ഷർട്ടിന് പിന്നിലുണ്ട്. കഥാപാത്രത്തിന്റെ മുഴുവൻ രൂപവും പോസ്റ്ററിൽ കാണിച്ചിട്ടുള്ളതിനാൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പല ഗസ്സുകളും വരുന്നുണ്ട്. ആമിർഖാൻ, റിക് യൂൺ എന്നിവരുടെ പേരുകളാണ് ഏറ്റവും അധികം ഉയർന്നുവരുന്നത്. 2 ദിവസം കൂടി കഴിഞ്ഞാൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും.
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.
Also Read: Jananayagan: 'ജനനായകൻ' അടുത്ത വർഷമെത്തും; വിജയ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









