മത വിശ്വാസം: അഭിനയം അവസാനിപ്പിച്ച് ബോളിവുഡ് താരം!!

ആമിർ ഖാന്‍ അടക്കമുള്ളവർ അന്ന് സൈറയ്ക്ക് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തിരുന്നു.

Last Updated : Jul 1, 2019, 02:45 PM IST
 മത വിശ്വാസം: അഭിനയം അവസാനിപ്പിച്ച് ബോളിവുഡ് താരം!!

മിര്‍ഖാൻ ചിത്രം ദംഗലിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൈറ വസീം. 2016ൽ പുറത്തിറങ്ങിയ ദംഗലിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും സൈറ നേടിയിരുന്നു. 

ഇപ്പോഴിതാ, അഞ്ച് വര്‍ഷ൦ നീണ്ട് നിന്ന തന്‍റെ അഭിനയ ജീവിതത്തിന് തിരശീലയിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സൈറ. മതവിശ്വാസത്തിനു തടസ്സമാകുന്നതിനാലാണ് അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സൈറ പറയുന്നത്. 

തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നുമാണ് സൈറ പറയുന്നത്. 

കശ്മീർ സ്വദേശിയായ സൈറ വാസിം നേരത്തെ മതമൗലിക വാദികളുടെ അസഹിഷ്ണുതയുടെ ഇരയായിരുന്നു. ആമിർ ഖാന്‍ അടക്കമുള്ളവർ അന്ന് സൈറയ്ക്ക് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തിരുന്നു.

ബോളിവുഡ് തനിക്ക് ജനപ്രീതി നേടിതന്നെന്നും യുവാക്കൾക്ക് മാതൃകയായി തന്നെ ഉയർത്തിക്കാട്ടിയെന്നും സൈറ കുറിപ്പില്‍ പറയുന്നു. 

വിശ്വാസത്തിൽനിന്നു നിശബ്ദമായി വേർപെടുത്തിയതിലൂടെ എന്നെ അജ്ഞതയുടെ പാതയിലേക്കു നയിച്ചു. ജീവിതത്തിൽ എനിക്ക് അനുഗ്രഹങ്ങൾ നഷ്ടമായി. ഞാൻ ചെയ്യുന്നതു ശരിയല്ലെന്നും ശരിയായ സമയത്ത് ഇത് അവസാനിപ്പിക്കണമെന്നും തോന്നി- സൈറ കുറിച്ചു. 

വളരെ ചെറിയ പ്രായത്തിൽ തന്നെ തന്‍റെ പ്രകടനങ്ങളിലൂടെ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരവും സൈറ ഏറ്റുവാങ്ങിയിരുന്നു. 'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്‍റെ പ്രഖ്യാപനം.

More Stories

Trending News