Kuwait Poisonous Liquor: വിഷമദ്യം കഴിച്ച് മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. നിരവധി പേർ ചികിത്സയിലാണ്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നുവെന്നാണ് സൂചന. നിരവധി പേർ വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജലീബ് ബ്ലോക്കിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിഷബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 10 പേരാണ് ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. നിരവധി പേർ അഹമ്മദി ഗവർണറേറ്റിലും ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.