ഗൾഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി

കോവിഡ് പ്രതിരോധത്തില്‍ കേരള൦ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്...  

Last Updated : Jun 1, 2020, 05:47 PM IST
ഗൾഫില്‍  കോവിഡ് ബാധിച്ച്  മരിച്ച മലയാളികളുടെ എണ്ണം 168 ആയി

കോവിഡ് പ്രതിരോധത്തില്‍ കേരള൦ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്...  

യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. കോവിഡ് ബാധിച്ച് ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി.

ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. GCC രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ബഹ്റൈനിൽ ഇതുവരെ  മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരണം ഇല്ല.

യുഎഇയിൽ 93ഉം സൗദിയിൽ 37ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. 

ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

 

Trending News