Kuwait Illicit Liquor Tragedy: കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 23 ആയി; മരിച്ചവരിൽ മലയാളിയും, ചികിത്സയിലുള്ളവരിൽ ഏറെയും മലയാളികൾ

Illicit Liquor Kuwait: മരിച്ചവരിൽ ഏറെയും ഇന്ത്യക്കാരാണെന്നാണ് പുറത്ത് വരുന്ന വിവരം. മരിച്ചവരിൽ കണ്ണൂർ സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Written by - Roniya Baby | Last Updated : Aug 15, 2025, 09:28 AM IST
  • ചികിത്സയിൽ തുടരുന്നവരിൽ പലരുടെയും നില ​ഗുരുതരമാണ്
  • ഗുരുതരാവസ്ഥയിൽ തുടരുന്ന 31 പേർ വെന്റിലേറ്ററിലാണ്
Kuwait Illicit Liquor Tragedy: കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 23 ആയി; മരിച്ചവരിൽ മലയാളിയും, ചികിത്സയിലുള്ളവരിൽ ഏറെയും മലയാളികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 160 പേരോളം നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നാണ് വിവരം. ചികിത്സയിലുള്ളവരിൽ ഏറെയും മലയാളികൾ ആണ്. മരിച്ചവരിൽ ഏറെയും ഇന്ത്യക്കാരാണെന്നാണ് പുറത്ത് വരുന്ന വിവരം. മരിച്ചവരിൽ കണ്ണൂർ സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Add Zee News as a Preferred Source

ചികിത്സയിൽ തുടരുന്നവരിൽ പലരുടെയും നില ​ഗുരുതരമാണ്. കുവൈറ്റ് ആരോ​ഗ്യമന്ത്രാലയമാണ് പുതിയ വിവരങ്ങൾ പങ്കുവച്ചത്. ചിലർ അപകടനില തരണം ചെയ്തതായി എംബസി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ളവർക്ക് കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് ആരോ​ഗ്യമന്ത്രാലയവുമായി സഹകരിച്ച് എംബസി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

ALSO READ: കുവൈറ്റിൽ വ്യാജമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

ദുരന്തത്തിന് ഇരയായ ആളുകളുടെ കുടുംബങ്ങൾക്ക് വിവരങ്ങൾ അറിയുന്നതിന് +965 6550158 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചോ വാട്സാപ്പിലൂടെയോ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നായി 63 പേരാണ് അദാൻ, ഫർവാനിയ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ തേടിയതെന്ന് കുവൈറ്റ് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ​ഗുരുതരാവസ്ഥയിൽ തുടരുന്ന 31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് അടിയന്തരമായി ഡയാലിസിസ് ചെയ്തു.

21 പേർക്ക് സ്ഥിരമായും ഭാ​ഗികമായും കാഴ്ച നഷ്ടമായി. മരിച്ചവരിൽ ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിഷമദ്യ ദുരന്തത്തിന് ഇരയായവർ അൽ ഷുയൂബ ബ്ലോക്ക് നാലിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News