Kuwait News: ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘം കുവൈത്തിലേക്കും

Operation Sindoor: കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബിജെപി എംപി ബൈജയന്ത് പാണ്ടയാണ്.

Written by - Zee Malayalam News Desk | Last Updated : May 19, 2025, 10:25 PM IST
  • ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘം കുവൈത്തിലേക്കും
  • കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബിജെപി എംപി ബൈജയന്ത് പാണ്ടയാണ്
Kuwait News: ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘം കുവൈത്തിലേക്കും

കുവൈത്ത്:  ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ രൂപീകരിക്കപ്പെട്ടിരിക്കുന്ന പ്രതിനിധി സംഘം കുവൈത്തിലും എത്തുമെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എംപിമാരും, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കും സഞ്ചരിക്കുന്ന ഏഴ് സംഘങ്ങളിൽ ഭാഗമാകും. 

Also Read: ഖത്തറിൽ സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി

ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം.  കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബിജെപി എംപി ബൈജയന്ത് പാണ്ടയാണ്.  ഈ സംഘത്തിൽ ഡോ. നിഷികാന്ത് ദുബെ എംപി( ബിജെപി), ഫങ്‌നോൺ കൊന്യാക് എംപി( ബിജെപി), രേഖ ശർമ്മ എംപി (ബിജെപി), അസദുദ്ദീൻ ഒവൈസി എംപി, (എഐഎംഐഎം), സത്നാം സിംഗ് സന്ധു എംപി, ഗുലാം നബി ആസാദ്, ആംബ്. ഹർഷ് ശ്രിംഗ്ല എന്നിവരുമുണ്ടാകും. ഇവർ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അൾജീരിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. 

Also Read: മാസങ്ങൾക്ക് ശേഷം മാളവ്യ, ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ കരിയറും ബിസിനസും തിളങ്ങും ഒപ്പം സമ്പത്തും!

ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം മെയ് 24 ന് സൗദി, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങളിലേക്ക് പുറപ്പെടും.  മെയ് 22, 23 തീയതികളിൽ സംഘം വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട് ജൂൺ ആദ്യവാരത്തിൽ തിരിച്ചെത്തും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മറ്റ് ഔദ്യോഗിക പ്രതിനിധികളും സംഘത്തിൽ ഇവർക്കൊപ്പം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News