ദുബായ് : പിതാവ് ഓടിച്ച കാറിനടിയില്‍പ്പെട്ട് മകള്‍ മരിച്ചു.  തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ്‌ മരിച്ചത്‌. ഇന്ന് രാവിലെ പത്തരയോടെ ഹൂര്‍അല്‍ അന്‍സിലെ വില്ലയിലാണ് സംഭവം. 


കുഞ്ഞ്‌ നിലത്ത്‌ വീണ്‌ കിടക്കുന്നത്‌ അറിയാതെ കാർ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. കുട്ടികളില്ലാതിരുന്ന ആബിദിനും ഭാര്യയ്ക്കും ഏറെകാലത്തെ ചികിത്സയ്ക്ക് ശേഷം പിറന്ന മകളാണ് സമ.