പരാതികള്‍ ചൈനീസ് ഭാഷയില്‍; പുതിയ ആപ്ലിക്കേഷനുമായി അബുദാബി പൊലീസ്

ചൈനീസ് ഭാഷയില്‍ പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാനൊരുങ്ങി അബുദാബി പൊലീസ്. ഇതിനായി പ്രത്യേക ആപ്ലിക്കേഷനാണ് അബുദാബി പൊലീസ് തയാറാക്കിയിരിക്കുന്നത്. 

Updated: Aug 6, 2018, 01:40 PM IST
പരാതികള്‍ ചൈനീസ് ഭാഷയില്‍; പുതിയ ആപ്ലിക്കേഷനുമായി അബുദാബി പൊലീസ്

അബുദാബി: ചൈനീസ് ഭാഷയില്‍ പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാനൊരുങ്ങി അബുദാബി പൊലീസ്. ഇതിനായി പ്രത്യേക ആപ്ലിക്കേഷനാണ് അബുദാബി പൊലീസ് തയാറാക്കിയിരിക്കുന്നത്. 

ഇതോടെ, ഈ സൗകര്യം സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റായി അബുദാബി മാറും. https://cas.adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ പരാതികള്‍ ചൈനീസ് ഭാഷയില്‍ അറിയിക്കാവുന്നതാണ്. 

യുഎഇ നിവാസികള്‍ക്ക് പൊലീസിന്‍റെ സേവനങ്ങള്‍ മുഴുവനായും ലഭിക്കുന്നതിനായി തയാറാക്കിയ ഈ സംവിധാനത്തിന്‍റെ നടത്തിപ്പിനായി അബുദാബി പൊലീസ് ഉദ്യോഗസ്ഥര്‍ ചൈനീസ് ഭാഷ പഠിച്ചതായി ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇംഗ്ലീഷ്, അറബി ഭാഷകളില്‍ മാത്രം ലഭ്യമായിരുന്ന സേവനങ്ങളാണ് ഇപ്പോള്‍ ചൈനീസ് ഭാഷയിലും തുടങ്ങിയിരിക്കുന്നത്. ഇതുമൂലം ചൈനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ സുഗമമാകും.

കൂടാതെ, യുഎഇ നിയമങ്ങളെ സംബന്ധിക്കുന്ന മാര്‍ഗ്ഗനിര്‍ദേശ രേഖയും ചൈനീസ് ഭാഷയില്‍ ഇറക്കിയിട്ടുണ്ട്. മാത്രമല്ല, അബുദാബി പൊലീസ് വെബ്സൈറ്റിലും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചൈനീസ് ഭാഷയില്‍ വായിക്കാവുന്നതാണ്.