Video: ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചു, ഒടുവില്‍...

നിയന്ത്രണം വിട്ട വാഹനം ഫാസ്റ്റ് ലൈന്‍ വഴി റോഡിന്‍റെ മറുവശത്ത് ഇടിച്ചു നിൽക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്‌. 

Sneha Aniyan | Updated: Nov 2, 2019, 04:52 PM IST
Video: ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചു, ഒടുവില്‍...

ഫോൺ വിളിച്ച്  വാഹമോടിച്ചതിനെ തുടര്‍ന്നുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

അബുദാബി പൊലീസാണ് ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

അപകടം ഉണ്ടാക്കിയ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ലൈനിൽ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈൻബോർഡിൽ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്‍റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. 

വളരെ പതുക്കെയാണ് വാഹനം ലൈൻ മാറി മഞ്ഞ നിറത്തിലുള്ള വരകളുള്ള ഭാഗത്തേക്ക് നീങ്ങിയത്. 

ശേഷം, വാഹനം റോഡിനു നടുവിലെ സൈൻ ബോർഡിൽ ഇടിക്കുകയും എസ്‌യുവി ഡ്രൈവർ വാഹനം വേഗത്തിൽ റോഡിനു കുറുകെ നീക്കുകയുമായിരുന്നു. 

നിയന്ത്രണം വിട്ട വാഹനം ഫാസ്റ്റ് ലൈന്‍ വഴി റോഡിന്‍റെ മറുവശത്ത് ഇടിച്ചു നിൽക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്‌. 

ഭാഗ്യവശാൽ അപകടമുണ്ടാക്കിയ വാഹനം മറ്റുവാഹനങ്ങളിൽ ഇടിച്ചില്ല. ഫോൺ ഉപയോഗിച്ചതിനാലാണ് ഡ്രൈവറുടെ ശ്രദ്ധമാറിയതെന്ന് അബുദാബി പൊലീസ് പറഞ്ഞു.