close

News WrapGet Handpicked Stories from our editors directly to your mailbox

സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഞായറാഴ്ച വൈകുന്നേരം 3:45 ന് റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്.   

Updated: Jun 11, 2019, 01:14 PM IST
സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

റിയാദ്: റിയാദില്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന്‍ 150 ഓളം യാത്രക്കാര്‍ ദുരിതത്തിലായി. മാത്രമല്ല യാത്ര മുടങ്ങിയിട്ട് മുപ്പതു മണിക്കൂറില്‍ അധികമായിട്ടും എയര്‍ ഇന്ത്യാ അധികൃതര്‍ നടപടിയെടുത്തില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം 3:45 ന് റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്നലെ നടന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനായില്ല. അങ്ങനെ ഒരുപാട് പേര്‍ക്ക് ഓരോ അസൗകര്യങ്ങള്‍ ഉണ്ടായി.  

ഇന്നലെ രാവിലെ ഏഴ് മണിക്കുള്ള വിമാനത്തില്‍ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യമറിയിച്ചത്. അത് നടക്കാതെയായപ്പോള്‍ രാത്രി എട്ടരക്കുള്ള വിമാനത്തില്‍ സൗകര്യം ഒരുക്കുമെന്ന് പറഞ്ഞു. 

എന്നാല്‍ യാത്ര മുടങ്ങിയിട്ടും തിങ്കളാഴ്ച രാത്രിയിലും ഒരാളെപ്പോലും നാട്ടിലേക്കയക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും എപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന വിവരം അധികൃതര്‍ നല്‍കിയിട്ടില്ല എന്നാണ് വിവരം.