മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കില്ലെന്ന് എയര്‍ ഇന്ത്യ

മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.  

Last Updated : Mar 10, 2018, 08:07 PM IST
മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ്: അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.  

എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​യ​ർ ഇന്ത്യ​ വഴിയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വഴിയും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാം. 

ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

Trending News