close

News WrapGet Handpicked Stories from our editors directly to your mailbox

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

കേരളത്തില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍.

Updated: Aug 10, 2019, 07:18 PM IST
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

അബുദാബി: കേരളത്തില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍.

പ്രളയവും, വിമാനകമ്പനികളുടെ ഈ നടപടിയും മൂലം ബലി പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് എഫ് ഇസഡ് 441, എമിറേറ്റ്‌സ് ഇ കെ 532, സ്‌പൈസ് ജെറ്റ്, ഇന്റിഗോ 6 ഇ 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കി. അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് ഇ വൈ 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ ഐ എക്സ് 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 

റ​ണ്‍​വേ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് വ്യാഴാഴ്ച വൈ​കി​ട്ടാ​ണ് കൊച്ചി അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. ആ​ദ്യം രാ​ത്രി 12 വ​രെ​യാ​ണ് അ​ട​ച്ച​തെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് തുറക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഞായറാഴ്ച 12 മണിയോടെ പ്രവര്‍ത്തനസജ്ജമാകു൦. വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഊര്‍ജിത ശ്രമം ആരംഭിച്ചതായി സിയാല്‍ അധികൃതര്‍ അറിയിച്ചു.