close

News WrapGet Handpicked Stories from our editors directly to your mailbox

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി

പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു.  

Updated: Sep 8, 2019, 03:50 PM IST
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

ഇതോടെ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു.

യാത്രാവിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ഇനി തുഷാറിന് കേരളത്തിലേയ്ക്ക് പോകാന്‍ തടസ്സം ഒന്നുമില്ല. നാസിലിന് താന്‍ ചെക്ക് നല്‍കിയിരുന്നില്ലയെന്ന തുഷാറിന്‍റെ വാദം കോടതി അംഗീകരിച്ചു.

ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയത് നീതിയുടെ വിജയമാണെന്ന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്കും യൂസഫലിയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. 

10 വര്‍ഷം മുമ്പുള്ള ഒരു ഇടപാടില്‍ ബിസിനസ് പങ്കാളിയായ തനിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്നാണ് നാസില്‍ അബ്ദുള്ള തുഷാറിനെതിരെ അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

അതേസമയം തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയായിരുന്നു പുറത്തു വന്നത്.