കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനമോടിച്ചാല്‍ പിഴ

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി സൗദി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ട്രാഫിക് നിയമങ്ങളില്‍ വളരെയധികം ഭേദഗതിയും വരുത്തിയിട്ടുണ്ട് സൗദി.

Updated: Mar 5, 2018, 03:23 PM IST
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനമോടിച്ചാല്‍ പിഴ

ജിദ്ദ: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി സൗദി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ട്രാഫിക് നിയമങ്ങളില്‍ വളരെയധികം ഭേദഗതിയും വരുത്തിയിട്ടുണ്ട് സൗദി.

ഇനിമുതല്‍ സൗദിയില്‍ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ പിഴ നല്‍കേണ്ടി വരും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് നിയമ ലംഘനമാണ്. ഇത്തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ വാഹനം ഓടിക്കുന്നയാള്‍ പിഴ അടയ്ക്കേണ്ടി വരും. 

അതുകൂടാതെ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം ക്കഴിക്കുന്നതും വെള്ളം കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം നിയമ ലംഘനവും പിഴ ലഭിക്കുന്ന കുറ്റമാണെന്നും കഴിഞ്ഞ ദിവസം മുറൂര്‍ അറിയിച്ചിരുന്നു. 

അതേസമയം, വേഗപരിധിയുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ സൗദിയില്‍ നിയമം നിലനില്‍ക്കുന്നുണ്ട്. വാഹനമോടിയ്ക്കുമ്പോള്‍ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കില്‍ 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കും. സിഗ്നല്‍ മറികടക്കുന്നതും അമിത വേഗതയും അനായാസം കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനത്തിനക്കു നടക്കുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അതോറിട്ടി പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.