)
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് അമേരിക്ക 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ കയറ്റുമതി മേഖലയെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നും ഉറപ്പാണ്. എന്നാല്‍ ഈ അമേരിക്കന്‍ നീക്കം സന്തോഷം നല്കുന്ന ഒരു വിഭാഗം ഉണ്ട്. അത് പ്രവാസികള്‍ ആണ്.
പുതിയ നീക്കത്തിന്റെ സാഹചര്യത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യക്കാര്‍ വലിയതോതില്‍ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിലേയും കറന്‍സിയുടെ മൂല്യത്തിലും പ്രതിഫലിക്കും. അപ്പോള്‍ ഇന്ത്യയിലേക്ക് പണമയക്കുമ്പോള്‍ അധിക ലാഭവും ലഭിക്കും.
യുഎഇ ദിര്‍ഹത്തിന്റെ കാര്യം പരിശോധിക്കാം. മെയ് മാസത്തിന്റെ തുടക്കത്തില്‍ യുഎഇ ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 22.9 രൂപ ആയിരുന്നു. ജൂലായ് 31 ആയപ്പോള്‍ അത് 23.89 രൂപയായി ഉയര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ഉടന്‍ തന്നെ 24 രൂപയില്‍ എത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മെയ് തുടക്കത്തില്‍ ആയിരം ദിര്‍ഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ അത് 22,900 രൂപ ആയിരുന്നു. ജൂലായ് 31 ന് ഇതേ ആയിരം ദിര്‍ഹത്തിന് മൂല്യം 23,890 രൂപ ആയി ഉയര്‍ന്നു. പ്രവാസികള്‍ക്ക് ഇതില്പരം എന്ത് സന്തോഷമാണ് വേണ്ടത്.
യുഎഇയില്‍ മാത്രം ഏതാണ്ട് 37 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഉറപ്പാണ്.
എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപമുള്ളവരും ഇന്ത്യയിലേക്ക് കയറ്റുമതി നടത്തുന്നവരും ആയ പ്രവാസികള്‍ക്ക് ചെറിയ കാലത്തേക്ക് പ്രതിസന്ധിയും നേരിടേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.