മദീന: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസിന് തീപിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോർട്ട്.
Also Read: ഖത്തറിൽ വരുന്ന ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
അപകടമുണ്ടായത് ഇന്നലെയാണ്. മക്ക-മദീന റോഡില്‍ വാദി ഖുദൈദിലാണ് അപകടമുണ്ടായിരിക്കുന്നത്. ബസില്‍ മൊത്തം 20 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് തീപിടിച്ചതിന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഖത്തറിൽ വരുന്ന ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വാരാന്ത്യത്തില്‍ ചൂട് കൂടുമെന്നും താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകുമെന്നും റിപ്പോർട്ടുണ്ട്.
Also Read: രണ്ടു ദിവസത്തിനുള്ളിലെ ശുക്ര ഉദയം ഇവർക്ക് നൽകും സുവർണ്ണകാലം ഒപ്പം ബാങ്ക് ബാലൻസും
വാരാന്ത്യങ്ങളിൽ പകൽ സമയം താരതമ്യേന ചൂടുള്ളതും മേഘാവൃതവുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും ശനിയാഴ്ച ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും. തെക്ക്കിഴക്കന്‍ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ അഞ്ച് മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ചിലപ്പോള്‍ ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ ആയേക്കാമെന്നും റിപ്പോർട്ടുണ്ട്. തിരമാലകള്‍ 1 മുതല്‍ 3 അടി വരെ ഉയര്‍ന്നേക്കുമെന്നും അത് നാളെ 8 അടി വരെ ഉയാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.