വേനല്‍കാല റിസോര്‍ട്ടുകളുടെ തലസ്ഥാന൦!

അറബ് വേനല്‍ക്കാല റിസോര്‍ട്ടുകളുടെ തലസ്ഥാനം (കാപിറ്റല്‍ ഓഫ് അറബ് സമ്മര്‍ റിസോര്‍ട്ട്‌സ്) ബഹുമതി സലാലക്ക്. അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍റേയാണ് ബഹുമതി.

Updated: Mar 14, 2019, 07:05 PM IST
വേനല്‍കാല റിസോര്‍ട്ടുകളുടെ തലസ്ഥാന൦!

മസ്കത്ത്: അറബ് വേനല്‍ക്കാല റിസോര്‍ട്ടുകളുടെ തലസ്ഥാനം (കാപിറ്റല്‍ ഓഫ് അറബ് സമ്മര്‍ റിസോര്‍ട്ട്‌സ്) ബഹുമതി സലാലക്ക്. അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍റേയാണ് ബഹുമതി.

സലാലയിലെ വിനോദസഞ്ചാര മേഖലയില്‍ ഈ വര്‍ഷം മുപ്പത് ശതമാനത്തിന്‍റെ വളര്‍ച്ച പുതിയ ബഹുമതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

റിസോര്‍ട്ടുകളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത നിലവാരത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, പരിപാലനം എന്നിവയും കണക്കിലെടുത്താണ് ഈ ബഹുമതി നല്‍കുന്നത്. 

സഞ്ചാരികള്‍ക്കുള്ള വിനോദ സൗകര്യങ്ങള്‍, സഞ്ചാരികളുടെ സുരക്ഷിതത്വവും ബഹുമതിയുടെ നിര്‍ണയത്തില്‍ കണക്കിലെടുക്കും. അ

റബ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സലാലയിലെ വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെപ്പം ടൂറിസം മേഖലയില്‍ തുടരുന്ന അടിസ്ഥാന സൗകര്യവും നിക്ഷേപപ ദ്ധതികളുമാണ് സലാലയെ ബഹുമതിക്ക് അര്‍ഹമാക്കിയതെന്ന് ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

മിതോഷ്ണ കാലാവസ്ഥാ നിലനില്‍ക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമാണ് സലാല. വാര്‍ഷിക പരിപാടികള്‍ ആവിഷ്‌കരിച്ച് അറബ്, അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സലാലക്കുള്ള അവസരമാണ് ഈ ബഹുമതിയിലൂടെ തുറന്നുകിട്ടിയിരിക്കുന്നതെന്നും  സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ പുതിയ ബഹുമതി സഹായിക്കുമെന്ന് അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. ബന്ദര്‍ അല്‍ ഫഹദ് പറഞ്ഞു.