കുവൈത്ത്: ഏപ്രിൽ മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്‍റ് സിസ്റ്റം, കുവൈത്ത് ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സിസ്റ്റം എന്നിവ പ്രവർത്തിപ്പിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് സർക്കുലർ നൽകി.
Also Read: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള സെൻട്രല്‍ ബാങ്കിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. ഈ നീക്കം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അറിയിച്ചു.
പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ പോയി; തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം!
പലചരക്ക് കടയിൽ നിന്നും സാധനം വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. സംഭവം നടന്നത് അൽ മുത്‌ലയിലാണ്. ഒരു മൊബൈൽ പലചരക്ക് കടയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രവാസിയായിരുന്നു മരിച്ചത്.
Also Read: 30 വർഷത്തിനു ശേഷം ശുക്രാദിത്യ, ബുധാദിത്യ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, അപ്രതീക്ഷിത ധന നേട്ടവും!
പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു നിന്ന്. ഈ അപകടത്തിലാണ് പ്രവാസിയുടെ ജീവൻ പൊലിഞ്ഞത്.
ഇതിനെ തുടർന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഈ കേസ് ആസൂത്രിത കൊലപാതകവും ബലപ്രയോഗത്തിലൂടെയുള്ള കവർച്ചയുമായി രജിസ്റ്റർ ചെയ്യുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. അന്വേഷണത്തിൽ കുറഞ്ഞത് 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്. അൽ മുത്‌ല മരുഭൂമിയിൽ ഒരു ഹിറ്റ്-ആൻഡ്-റൺ സംഭവം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയും ഉടൻതന്നെ സുരക്ഷാ അധികൃതർ എത്തി പ്രവാസിയെ അൽ ജഹ്‌റ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.