CBSE Board Exams 2026: പശ്ചിമേഷ്യ സംഘർഷം: ​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

Middile East Conflict: സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം പുതിയ പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Mar 9, 2026, 10:45 PM IST
  • ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി
  • മാർച്ച് 12 മുതൽ 16 വരെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്
  • പരീക്ഷയുടെ പുതുക്കിയ തീയതി അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്
CBSE Board Exams 2026: പശ്ചിമേഷ്യ സംഘർഷം: ​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

ന്യൂഡൽഹി: ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി. മാർച്ച് 12 മുതൽ 16 വരെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയുടെ പുതുക്കിയ തീയതി അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ലെന്ന് ഇന്ത്യൻ എംബസി

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിലെ 10.12 ക്‌ളാസുകളിലെ പരീക്ഷ മാറ്റിവച്ചതായി നേരത്തെ സിബിഎസ്ഇ അറിയിച്ചിരുന്നു. അന്ന് ഈ മാസം നടക്കാനിരുന്ന 5,6 തീയതികളിലെ പരീക്ഷ  മാറ്റി എന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. 

സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെച്ചത് 

ഈ നിർദ്ദേശം ഇറാൻ കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കായിരുന്നു നൽകിയിരുന്നത്. അതിനിടയ്ക്കാണ് വീണ്ടും പരീക്ഷ മാറ്റി വച്ചതായി അധികൃതർ അറിയിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ ചില  ഭാഗങ്ങളിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനൊരു നടപടിയെന്ന് അധികൃതർ ഔദ്യോഗിക അറിയിപ്പിൽ പറയുന്നുണ്ട്.

മാർച്ച് 14 ന് ബോർഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യും

മാർച്ച് 14 ന് സിബിഎസ്ഇ വീണ്ടും സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അതിനു ശേഷം 16 മുതലുള്ള പരീക്ഷകളിൽ തീരുമാനം അറിയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Also Read: ടി20 ലോകകപ്പ് ഫൈനൽ 2026: ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത മികച്ച പ്രകടനക്കാർ ഇവർ, ആരൊക്കെ?

വിദ്യാർഥികൾ സ്‌കൂളുമായി സമ്പർക്കം പുലർത്തണം

മിഡിൽ ഈസ്റ്റ് മേഖലകളിലെ എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് സ്‌കൂളുകളുമായി പതിവായി സമ്പർക്കം പുലർത്തണമെന്നും, സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പാലിക്കണമെന്നും പുതിയ പരീക്ഷാ ഷെഡ്യൂളുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News