close

News WrapGet Handpicked Stories from our editors directly to your mailbox

ടാക്‌സികളില്‍ ഇനി മുതല്‍ നിരീക്ഷണ ക്യാമറകൾ!!

യാത്രക്കാർ പ്രവേശിക്കുമ്പോൾ യാന്ത്രികമായി പ്രവർത്തിക്കുന്ന രീതിയിലുള്ള സെൻസറുള്ള ക്യാമറകളാണ് ടാക്സികളിലുള്ളത്. 

Updated: Oct 21, 2019, 05:54 PM IST
ടാക്‌സികളില്‍ ഇനി മുതല്‍ നിരീക്ഷണ ക്യാമറകൾ!!

ദുബായ്: എമിറേറ്റിലെ എല്ലാ ടാക്സികളിലും ഇനി മുതല്‍ നിരീക്ഷണ ക്യാമറകൾ!!

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 

ഡ്രൈവർമാരുടെ നിയമലംഘനങ്ങളും മോശം പെരുമാറ്റവും ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ദുബായിലെ 10,684 ടാക്സികളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണക്യാമറകൾ ഉപഭോക്താവിന് മികച്ച സേവനം ഉറപ്പാക്കുന്നതിന് സഹായിക്കുമെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. 

യാത്രക്കാർ പ്രവേശിക്കുമ്പോൾ യാന്ത്രികമായി പ്രവർത്തിക്കുന്ന രീതിയിലുള്ള സെൻസറുള്ള ക്യാമറകളാണ് ടാക്സികളിലുള്ളത്. 

2017 മുതലാണ് ആർടിഎ ടാക്‌സികളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ തുടങ്ങിയത്. 2018-ൽ 6500 ടാക്‌സികളിൽ ക്യാമറ സ്ഥാപിച്ചു. 

ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയോ യാത്രക്കാരുമായി വാക്കുതർക്കമോ ഉണ്ടായാൽ യാത്രക്കാർക്ക് വിവരം അപ്പോൾതന്നെ കൺട്രോൾ
റൂമിന്റെ ശ്രദ്ധയിൽ എത്തിക്കാൻ സാധിക്കും.

തത്സമയ നിരീക്ഷണത്തിന് പുറമെ ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും.

പിന്നീട് യാത്രക്കാർ എന്തെങ്കിലും പരാതി ഉന്നയിക്കുകയോ മറ്റ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ അധികൃതർ ദൃശ്യങ്ങൾ
പരിശോധിക്കും. 

ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ അവാദി പറഞ്ഞു.