Corona: കുവൈത്തിൽ 60 ഇന്ത്യാക്കാരുൾപ്പെടെ 77 പേർക്ക് കൂടി...

ഇതുവരെയായി 225 ഇന്ത്യാക്കാർക്കാണ് കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.   

Last Updated : Apr 5, 2020, 08:52 PM IST
Corona: കുവൈത്തിൽ 60 ഇന്ത്യാക്കാരുൾപ്പെടെ 77 പേർക്ക് കൂടി...

കുവൈത്ത്: കുവൈത്തിൽ 60 ഇന്ത്യാക്കാരുൾപ്പെടെ 77 പേർക്ക് കൂടി ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചു.  

ഇവിടെ ഇതുവരെയായി 225 ഇന്ത്യാക്കാർക്കാണ് കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  മൊത്തം 556 പേർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

Also read: ഷബ്നാസിനെ അവൾക്കിനി കാണാനാകില്ല... 
കൂടാതെ കോറോണ ബാധ സംശയവുമായി നൂറുകണക്കിന് ഇന്ത്യൻ തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മറിയിരിക്കുന്നതായും റിപ്പോർട്ട് ഉണ്ട്. 

ഇതിനിടയിൽ കുവൈത്തിൽ 99 പേർ രോഗവിമുക്തരായതായും 456 പേർ ആശുപത്രികളിലും 17 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ ആൽ സബാഹ് അറിയിച്ചു. 

Also read: 'നന്ദി മമ്മൂക്കാ'; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി 

കൂടാതെ വിവിധ  മേഖലകളില്‍ നിന്നും കൊറോണ ബാധ സംശയിച്ചു നിരീക്ഷണത്തിലാക്കിയിരുന്ന നിരവധി പേരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല കോറോണ രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.  ഇതിനായി മിശ്രഫിലെ പ്രദർശന നഗരി ഒരുങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Trending News