കൊറോണ വൈറസ്‌;സൗദിയില്‍ 8 പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി,ഞായറാഴ്ച മാത്രം നാല് പേരാണ് മരിച്ചത്.

Last Updated : Mar 29, 2020, 09:16 PM IST
കൊറോണ വൈറസ്‌;സൗദിയില്‍ 8 പേര്‍ മരിച്ചു

ജിദ്ദ:സൗദി അറേബ്യയില്‍ കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി,ഞായറാഴ്ച മാത്രം നാല് പേരാണ് മരിച്ചത്.
മദീനയിലും ജിദ്ദയിലും രണ്ട് പേര്‍ വീതം മരിച്ചു.ഇവര്‍ക്ക് കൊറോണ വൈറസ്‌ ബാധയ്ക്ക് പുറമേ ആരോഗ്യ പ്രശ്നങ്ങളും 
ഉണ്ടായിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.സൗദിയില്‍ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 
1299 ആയി,ഞായറാഴ്ച മാത്രം 96 പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതില്‍
12 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി ഏര്‍പെടുത്തിയ രാത്രികാല നിരോധനാജ്ഞ ജിദ്ദയില്‍ വൈകുന്നേരം മൂന്ന് മണിക്ക് 
തന്നെ തുടങ്ങി,ജിദ്ദയില്‍ യാത്രാവിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്‌.വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ജിദ്ദയില്‍ നിന്നും പുറത്ത് പോകുന്നതിനും 
പുറത്തുള്ളവര്‍ അകത്തേക്ക് വരുന്നതിനും വിലക്കുണ്ട്,നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News