റിയാദ്:കൊറോണ വൈറസ് പടരുന്നത് കണക്കിലെടുത്ത് സൗദി അറേബ്യയില്‍ സൗകാര്യ മേഖലയില്‍ 15 ദിവസത്തെ അവധി നല്കി.
കടുത്ത നിയന്ത്രണങ്ങള്‍ സൗദിയില്‍ ഭരണകൂടം ഏര്‍പെടുത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആരോഗ്യം,ഭക്ഷണം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read;Corona Virus;ലോകം പൊരുതുന്നു;മരണ സംഖ്യ എണ്ണായിരത്തോട് അടുക്കുന്നു
നേരത്തെ തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.പള്ളികളില്‍ നിസ്ക്കാരം ഉണ്ടാകില്ലെന്നും പൊതു പരിപാടികള്‍ ഒഴിവാക്കി എന്നും സൗദി നേരത്തെ അറിയിച്ചിരുന്നു.സൗദിയില്‍ 171 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി വൈറസ് ബാധ പ്രതിരോധിക്കുന്നതിനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്,മറ്റ് ഗള്‍ഫ് രാജ്യങ്ങളും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.