യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്

ദേശീയദിനാഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ സാമ്പത്തിക ബാധ്യത കുറച്ച് പൊതുജനങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.   

Ajitha Kumari | Updated: Nov 29, 2019, 03:33 PM IST
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്

ഫുജൈറ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ പൊലീസ് ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു.

അന്‍പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ബ്ലാക്ക്‌ പോയിന്റുകള്‍ റദ്ദാക്കുമെന്നും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫൈനുകള്‍ എഴുതി തള്ളുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ ഹമദ് ബിന്‍ മുഹമ്മദ്‌ അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫൈനുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

നവംബര്‍ 30 ന് മുന്‍പ് ഫുജൈറ എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയമലംഘനങ്ങളാണ് ഇളവിന്‍റെ പരിധിയില്‍ വരുന്നത്. 

ഇളവോടുകൂടിയ തുക ഡിസംബര്‍ രണ്ടു മുതല്‍ ഫ്രെബ്രുവരി രണ്ടുവരെ അടയ്ക്കാം.

ദേശീയദിനാഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ സാമ്പത്തിക ബാധ്യത കുറച്ച് പൊതുജനങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 

പിഴതുക സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ വഴിയും മറ്റ് മര്‍ഗങ്ങളിലൂടെയും ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഡിസംബര്‍ 2 തിങ്കളാഴ്ചയാണ് യുഎഇ ദേശീയ ദിനമാഘോഷിക്കുന്നത്.