മെഡല്‍ പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങി!!

അത്യാധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും നിറഞ്ഞ സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച വേദികളിലൊന്നാണ്. 

Last Updated : Sep 27, 2019, 07:27 PM IST
മെഡല്‍ പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങി!!

ദോഹ: പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ദോഹയില്‍ തുടക്ക൦. 

ഒളിമ്പിക്സ് കഴിഞ്ഞുള്ള ലോകത്തിലെ ഏറ്റവും ബ്രഹത്തായ കായിക മേളയാണ്
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. 

ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ലോകചാമ്പ്യന്‍ഷിപ്പാണിത്.  

ഒട്ടേറെ രാജ്യാന്തര കായിക മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണ് ഐഎഎഎഫ് ലോക ചാംപ്യൻഷിപ്പിന് വേദിയാകുന്നത്. 

2022ലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണത്തിന് ശേഷം 2 വര്‍ഷം മുമ്പാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന് സമര്‍പ്പിച്ചത്. 

അത്യാധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും നിറഞ്ഞ സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച വേദികളിലൊന്നാണ്. 

40,000 കാണികള്‍ക്ക് ഇരിപ്പിടമുണ്ട്. 1976ല്‍ അല്‍ റയ്യാനില്‍ നിര്‍മിച്ച സ്റ്റേഡിയത്തിനു രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. 

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് അത്‌ലീറ്റുകളേയും കാണികളേയും വരവേൽക്കാൻ ഐഎഎഎഫ് ഔദ്യോഗിക കായിക ചിഹ്‌നമായ ഫലേഹ് ഫാൽക്കൺ ഇന്നെത്തും. 

ഖത്തറിന്റെ ദേശീയ പതാകയിലെ മെറൂൺ നിറമുള്ള വസ്ത്രമാണ് ഫാൽക്കൺ ധരിച്ചിരിക്കുന്നത്. 

2010 മുതൽ ഖത്തറിലെ പ്രവാസിയായ ഫിലിപ്പീൻസ് സ്വദേശി തിയഡോർ പോൾ മാനുവലിനാണ്  ഔദ്യോഗിക ചിഹ്‌നമാകാൻ ഭാഗ്യം ലഭിച്ചത്.

ത്സരക്ഷമത, ധൈര്യം, സഹായമനസ്‌കത, ഊർജസ്വലത, വിശ്വസ്തത എന്നിവയാണ് ഫലേഹ് ഫാൽക്കണിന്റെ മുഖമുദ്രകൾ.

കളിച്ചും സെൽഫിയെടുത്തും കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഫലേഹ് ഫാൽക്കൺ പ്രിയതാരമായി മാറി. 

Trending News