സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്: സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ്

 

Last Updated : Feb 12, 2018, 11:16 AM IST
സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്: സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ്

 

റിയാദ്: സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മാന്യമായ ഏത് വസ്ത്രവും ധരിക്കാമെന്നും സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്ലഖ്. 

മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാമിക ശരീഅത്തില്‍ നിഷ്കര്‍ഷിക്കുന്നതെന്നും സ്ത്രീകള്‍ പര്‍ദ്ദ മാത്രം ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് പല ഭാഗത്തും ഇസ്ലാം മതം പ്രബോധനം ചെയ്യുന്ന സ്ത്രീകള്‍ പോലും പര്‍ദ്ദ ധരിക്കാറില്ല. അവര്‍ക്ക് പര്‍ദ്ദ പരിചയവുമില്ല.  

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കുകയും പൂര്‍ണമായി ഇസ്ലാമിക നിഷ്ഠയില്‍ ജീവിക്കുന്ന വനിതകള്‍ പോലും പര്‍ദ്ദ ഉപയോഗിക്കാറില്ല. സൗദിയിലെ മക്കയിലും മദീനയിലും ഇത്തരത്തിലുള്ള നിരവധി സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കാതെ മാന്യമായ വസ്ത്രം ധരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരുന്നത് എന്നാല്‍, സ്ത്രീകള്‍ മുഖം മറക്കുന്നത് ഇസ്ലാമികമല്ല. മുഖം മറക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

 

 

 

Trending News