ഒരേ ദിനം വിവാഹിതരായി മൂന്ന് രാജകുമാരന്‍മാര്‍!!

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയു൦ വൈസ് പ്രസിഡന്‍റുമായ ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ റഷീദ് അല്‍ മക്തൂമിന്‍റെ മക്കള്‍ മൂന്ന് പേരും ഒരേ ദിവസം വിവാഹിതരായി.

Updated: May 16, 2019, 07:07 PM IST
 ഒരേ ദിനം വിവാഹിതരായി മൂന്ന് രാജകുമാരന്‍മാര്‍!!

ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയു൦ വൈസ് പ്രസിഡന്‍റുമായ ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ റഷീദ് അല്‍ മക്തൂമിന്‍റെ മക്കള്‍ മൂന്ന് പേരും ഒരേ ദിവസം വിവാഹിതരായി.

ഷെയ്ക്ക ഷെയ്ക്ക ബിന്‍ത് സയിദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ജീവിതസഖിയാക്കിയത്. 

ശൈഖ് ഹംദാന്‍റെ സഹോദരനും ദുബായ് ഡപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ക്ക് മക്തൂം ബിന്‍ മുഹമ്മദ്, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷെയ്ക്ക് അഹ്‍മദ് ബിന്‍ മുഹമ്മദുമാണ് വിവാഹിതരായത്. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Fan Of H.H. Sheikh Mohammed (@hhshkmohdfan) on

 
 
 
 

 
 
 
 
 
 
 
 
 

ربي يحفظكم ويسعدكم 

A post shared by Latifa M R Al Maktoum (@latifamrm1) on

സഹോദരി ഷെയ്ക്ക ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. 

മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു.