ഓറിയോ ബിസ്ക്കറ്റില്‍ മദ്യം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

ബിസ്‌കറ്റില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു.   

Last Updated : May 18, 2019, 03:14 PM IST
ഓറിയോ ബിസ്ക്കറ്റില്‍ മദ്യം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ഓറിയോ ബിസ്ക്കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ഓറിയോക്കെതിരെ യുഎഇയില്‍ വന്‍ പ്രചാരം.  എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ബിസ്‌കറ്റില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു. ബിസ്‌ക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പേരുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു.

ചോക്ലേറ്റ്‌ ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ ‘മദ്യമായി’ മാറിയത്. ബഹ്‌റൈനില്‍ ഉല്‍പാദിപ്പിക്കുന്ന ഓറിയോ ബിസ്‌കറ്റുകളാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

 

 
 
 
 

 
 
 
 
 
 
 
 
 

. بلدية دبي تنفي الإشاعة المتداولة بشأن احتواء منتج شوكولاتة أوريو على مشروبات كحولية، وتؤكد البلدية أن المنتج الموجود في الأسواق المحلية خالي من الكحول ولكن كان هناك خطأ في ترجمة البطاقة الغذائية إلى اللغة العربية بحيث تم ترجمة كلمة Chocolate liquor والتي تعني مستخلص عجينة الكاكاو إلى كلمة مشروبات كحولية. وبهذا تدعو البلدية الجمهور إلى عدم الانسياق وراء الشائعات التي يطلقها البعض على شبكات الإنترنت ومواقع التواصل الاجتماعي حول مواصفات ومكونات الأغذية المتداولة بالدولة Dubai Municipality denies the rumor of the Oreo chocolate contains alcohol. The Municipality asserts that the product in the local markets is alcohol free, but there was a mistake translating the food card into Arabic. The word "chocolate liquor", which means Cocoa paste extract were translated to Alcohol. #دبي #بلدية_دبي #الخبر_اليقين #Dubai #Dubai #MyDubai #dubaimunicipality #no_more_rumors

A post shared by بلدية دبي (@dubaimunicipality) on

 

Trending News