വലിയ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ ശക്തമാക്കി ദുബായ്

വാഹനാപകടങ്ങളില്ലാത്ത നഗരമായി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായി റോഡ് സുരക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ്  ദുബായ്. അത് മുന്നോടിയായി വലിയ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 

Last Updated : Mar 18, 2018, 06:07 PM IST
 വലിയ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ ശക്തമാക്കി ദുബായ്

ദുബായ്: വാഹനാപകടങ്ങളില്ലാത്ത നഗരമായി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായി റോഡ് സുരക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ്  ദുബായ്. അത് മുന്നോടിയായി വലിയ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 

ഹെവി ലൈസൻസ് സ്വന്തമാക്കാനുള്ള പ്രായ പരിധിയിലാണ് ആദ്യം മാറ്റം വരുത്തുക. ഇപ്പോള്‍ ഹെവി ലൈസൻസ് നേടാനുള്ള പ്രായപരിധി 20 ആണ്. അത് 21 ആയി ഉയര്‍ത്തും. കൂടാതെ ലൈറ്റ് മോട്ടോർ ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഹെവി ലൈസൻസ് അനുവദിക്കുകയുള്ളൂ. നിലവിൽ നേരിട്ട് ഹെവി ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും. കൂടാതെ പരിശീലനവും കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവും ആക്കാനും ആലോചനയുണ്ട്.

ദുബായിൽ നടക്കുന്ന പ്രഥമ ട്രക്ക് സുരക്ഷാ സമ്മേളനത്തിൽ, ആർടിഎയുടെ ഡ്രൈവേഴ്സ് ട്രെയ്നിംഗ് ആൻഡ് ക്വാളിഫിക്കേഷൻസ് ഡയറക്ടർ ആരിഫ് അബ്ദുൽ കരീം അൽ മാലിക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

അതുകൂടാതെ, പരിശീലനം, 3500 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള വാഹനത്തിലായിരിക്കണമെന്നതാണ് ആലോചനയിലുള്ള മറ്റൊരു മാറ്റം. നിലവിൽ ഇത് 2500 കിലോ ശേഷിയുള്ള വാഹനത്തിലാണ്. ഈ വാഹനങ്ങളിൽ ലോഡ് കയറ്റി പൊതുനിരത്തിൽ ഓടിച്ച് പരിശീലിക്കുകയും വേണം. നിലവിൽ 60 ശതമാനത്തിലധികം ആളുകളും ഭാരം കയറ്റിയ വാഹനമോടിച്ച് വേണ്ടത്ര പരിചയം നേടാതെ ഹെവി ലൈസൻസ് നേടി നേരിട്ട് ജോലിയിൽ പ്രവേശിക്കുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 

എന്നാല്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് 2017 ൽ ഹെവി വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ വളരെ കുറവായിരുന്നുവെങ്കിലും അത് ഇനിയും കുറയ്ക്കുക എന്നതാണ് ദുബായ് ലക്ഷ്യമിടുന്നത്. 

 

 

Trending News