close

News WrapGet Handpicked Stories from our editors directly to your mailbox

ഫോണിലും ടാബിലും കുട്ടികൾ; രക്ഷിതാക്കളുടെ നിരീക്ഷണമുണ്ടാകണമെന്ന് പൊലിസ്!!

ഒരു മാതാവ് പുലർത്തിയ ജാഗ്രതയും ദുബായ് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണവും മൂലം പത്തിലേറെ കുട്ടികൾ കൊടും വഞ്ചനയിൽ നിന്ന് രക്ഷിക്കപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. 

Updated: Sep 5, 2019, 06:59 PM IST
 ഫോണിലും ടാബിലും കുട്ടികൾ; രക്ഷിതാക്കളുടെ നിരീക്ഷണമുണ്ടാകണമെന്ന് പൊലിസ്!!

ഫോണിലും ടാബിലും കമ്പ്യൂട്ടറിലുമായി ഗെയിമുകളിലേർപ്പെടുന്ന കുട്ടികൾക്കു മേൽ രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടാകണമെന്ന് ദുബായ് പൊലിസ്. 

കുട്ടികൾ എന്താണ് കളിക്കുന്നതെന്നും ആരുമായാണ് ആശയവിനിമയം നടത്തുന്നതെന്നും മനസിലാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.

കുട്ടികൾ ചതിയിൽ അകപ്പെടുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് രക്ഷിതാക്കളിൽ ബോധവത്കരണം നടത്താൻ ദുബൈ പൊലിസ് തീരുമാനിച്ചത്. 

ഒരു മാതാവ് പുലർത്തിയ ജാഗ്രതയും ദുബായ് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണവും മൂലം പത്തിലേറെ കുട്ടികൾ കൊടും വഞ്ചനയിൽ നിന്ന് രക്ഷിക്കപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. 

കുട്ടികൾക്കിടയിൽ തരംഗമായ ഫോർട്നൈറ്റ് ഗെയിമിന്‍റെ മറവിൽ അവരുമായി അടുത്ത് രഹസ്യചിത്രങ്ങൾ ശേഖരിച്ച് ബ്ലാക്മെയിൽ ചെയ്യാനും പണം തട്ടാനുമുള്ള ശ്രമമാണ് ദുബൈ പൊലീസ് തകർത്തത്. 

ഈ ഗെയിം കളിക്കുന്ന കുട്ടികളുമായി ചാറ്റ് ചെയ്ത് ഉയർന്ന സ്കോർ നേടുവാൻ ഉപയോഗിക്കുന്ന വിബക്സ് എന്ന ടോക്കൺ നൽകാമെന്ന് പ്രലോഭിപ്പിച്ച് അവരുടെ നഗ്ന ചിത്രങ്ങൾ ശേഖരിച്ച യുവാവിനെ പൊലീസ് പിടികൂടി.

കുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധയിൽപ്പെട്ട ഒരു മാതാവാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിന് ഇ ക്രൈം പ്ലാറ്റ്ഫോം മുഖേനെ വിവരം കൈമാറിയത്. 

തുടർന്ന് ആസൂത്രിതമായി അന്വേഷണം ആരംഭിച്ച പ്രതിക്ക് രക്ഷപ്പെടാൻ പഴുതു നൽകാതെ വലവിരിച്ചു. കോളജു വിദ്യാർഥിയായ 25 കാരൻ ഇതിനകം തന്നെ പത്തു കുട്ടികളുടെ 200 ലേറെ ചിത്രങ്ങൾ ശേഖരിച്ച് ബ്ലാക്മെയിലി൦ഗ് ശ്രമം തുടങ്ങിയിരുന്നതായി ദുബായ് പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ സലീം അൽ ജല്ലാഫ് പറഞ്ഞു. 

ഇത്തരം കേസുകളിൽ തടവുശിക്ഷയും രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുഞ്ഞുങ്ങൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് എഫ്ബിഐ നേതൃത്വത്തിലാരംഭിച്ച അന്താരാഷ്ട്ര കൂട്ടായ്മയിലും ദുബൈ പൊലീസ് ഭാഗമാണ്. 

അതു കൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പദ്ധതികളും ഈ മേഖലയിൽ സ്വായത്തമാക്കുവാനും ദുബൈക്ക് കഴിയുന്നുണ്ട്