കുവൈത്തിലും ഇറാനിലും നേരിയ ഭൂചലനം!!

വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5  രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. 

Updated: Jul 8, 2019, 03:24 PM IST
കുവൈത്തിലും ഇറാനിലും നേരിയ ഭൂചലനം!!

കുവൈത്ത്: കുവൈത്തിലും ഇറാനിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. 

വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5  രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. 

ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ലെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ പത്തുമണിയോടെയാണ് കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര എന്നീ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്.