യു.എ.ഇ. സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി.

Last Updated : Jun 12, 2018, 05:52 PM IST
യു.എ.ഇ. സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി.

പൊതു മേഖലയില്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 15 മുതല്‍ 17 വരെ മൂന്ന് ദിവസത്തെ അവധിയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

വിശുദ്ധ മാസമായ റംസാന്‍ യു.എ.ഇയിലെ മുസ്ലിം വിശ്വാസികളെ സംബന്ധിച്ച് ആത്മീയ ധന്യതയുടെ കാലമാണ്. യു.എ.ഇ ഒരു മുസ്ലീം രാജ്യമാണ് എന്നത് തന്നെയാണ് അതിനു കാരണം. സഹജീവികളോട് കരുണ കാണിക്കാനുള്ള പുണ്യകാലം. പാവപ്പെട്ടവരുടെ ദുരിത പൂർണമായ ജീവിതത്തിൽ തണൽ വിരിക്കാനാണ് റംസാൻ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാൽ കഷ്‌ടപ്പെടുന്നവരെ കൂടുതൽ സഹായിക്കണമെന്നാണ് കാരുണ്യത്തിന്‍റെ
പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്.

 

 

Trending News