ദുബായ്: യുഎഇ - ഇന്ത്യ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരവുമായി എയർ ഇന്ത്യ എക്സ്പ്രസ്. പ്രതിമാസ 'പേഡേ സെയിൽ' പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ ഓഫർ പ്രകാരം വൺ-വേ 'ലൈറ്റ്' ടിക്കറ്റുകൾ 323 ദിർഹം മുതൽ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് അറിയിപ്പ്.
പരിമിതകാലത്തേക്കുള്ള സെയിലിലൂടെ മാർച്ച് 1 വരെ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിൽ, ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത 'ലൈറ്റ്' വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് വരുന്നത് ഷാർജ–സൂറത്ത് റൂട്ടിലാണ്. 323 ദിർഹമാണ് ഈ റൂട്ടിലുള്ള ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിൽ തന്നെ ബാഗേജ് സൗകര്യമുള്ള 'വാല്യൂ' ഫെയർ ആണെങ്കിൽ 355 ദിർഹം മുതൽ ലഭിക്കും. എന്നാൽ ലഭ്യമായ സീറ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഈ നിരക്കുകൾ എന്ന് എയർലൈൻ വ്യക്തമാക്കി.
മറ്റ് ഗൾഫ് റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ ലൈറ്റ് നിരക്കുകൾ ഇങ്ങനെ...
ഒമാൻ (മസ്കറ്റ് – മുംബൈ): 22.8 ഒമാനി റിയാൽ
ബഹ്‌റൈൻ (ബഹ്‌റൈൻ – കോഴിക്കോട്): 47 ബഹ്‌റൈനി ദിനാർ
ഖത്തർ (ദോഹ – കൊച്ചി): 468 ഖത്തറി റിയാൽ
കുവൈത്ത് (കുവൈത്ത് – ബംഗളുരു): 28 കുവൈത്തി ദിനാർ
സൗദി അറേബ്യ (ദമാം – ഡൽഹി): 286 സൗദി റിയാൽ
ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്...
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കൂടാതെ മറ്റ് പ്രധാന ബുക്കിംഗ് പോർട്ടലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 'സീറോ കൺവീനിയൻസ് ഫീ' ആനുകൂല്യം ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇതേ പ്ലാറ്റ്‌ഫോമുകൾ വഴി 'ഫ്ലെക്സ് ഫെയർ' ബുക്ക് ചെയ്യുന്നവർക്കും കൺവീനിയൻസ് ഫീ നൽകേണ്ടതില്ല. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് വരെ തിയതിയിൽ സൗജന്യമായി മാറ്റങ്ങൾ വരുത്താനാകും. ആഭ്യന്തര വിമാനങ്ങളിൽ 20 കിലോയും അന്താരാഷ്ട്ര വിമാനങ്ങളിൽ 35 കിലോയും ബാഗേജ് കൊണ്ടുപോകാനാകും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സീറ്റും ലഘുഭക്ഷണവും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









