റിയാദ്: സൗദിയിൽ ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാനുമായിരിക്കും സാധ്യതയെന്ന് സൗദി ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മജ്മഅ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളതാണ്.
Also Read: സൗദിയിൽ വെള്ളിയാഴ്ചവരെ മഴ തുടരുമെന്ന് റിപ്പോർട്ട്
ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് 29 നാണ് സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നത്. ഇത് ഏപ്രിൽ രണ്ടു വരെ നീളും. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതിനാൽ പ്രവാസികളുൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. അവധി ഏപ്രിൽ രണ്ടു വരെയാണെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Also Read: വിഷുഫലം 2025: വിഷുവോടെ ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി പ്രവാസികൾക്ക് ലഭിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. എന്നാൽ സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച് 28 മുതലാണ് ആരംഭിക്കുക. ശേഷം ഏപ്രിൽ മൂന്നിന് വ്യാപാരം പുനരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.