കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ

നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  

Updated: Jul 9, 2019, 04:26 PM IST
കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ

കുവൈത്ത്: ഇരുപത്തിയൊന്ന് വയസ്സായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റാം. അതിലേക്കുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസകാര്യ വകുപ്പിന്‍റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. 

ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.

21 വയസ് പൂര്‍ത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

വിസാമാറ്റം ഏറ്റവും അധികം ഗുണം ചെയ്യുന്നത് ഇന്ത്യാക്കാര്‍ക്കാണ്.