ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ഓയിൽ ടാങ്കറിൽ വന്‍ സ്ഫോടനം. 

Last Updated : Oct 11, 2019, 01:29 PM IST
ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

ജിദ്ദ: നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ഓയിൽ ടാങ്കറിൽ വന്‍ സ്ഫോടനം. 

ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറില്‍, സൗദി തുറമുഖ നഗരമായ ജിദ്ദയിൽ നിന്നും 60 മൈൽ അകലെവച്ചാണ് സ്ഫോടനമുണ്ടായത്.

ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്‌ പിന്നില്‍ തീവ്രവാദി ആക്രമണമാണ് എന്ന് സംശയിക്കുന്നതായും ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് മിസൈലുകൾ ഓയിൽ ടാങ്കറിൽ പതിച്ചതായും രണ്ട് സ്റ്റോർ റൂമുകൾ തകർത്തതായും ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.

സ്ഫോടനം മൂലം നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ടാങ്കറിൽ ഗുരുതരമായ കേടുപാടാണ് സംഭവിച്ചത്. ഇതുമൂലം, എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നൗര്‍ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. ഇതിനിടെ സ്ഫോടനംത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി രംഗത്തെത്തിയിട്ടുണ്ട്. 

 

 

Trending News