ഇത് ഭക്ഷ്യ വിഭവങ്ങള്‍ക്കൊണ്ടുള്ള മായലോകം!!

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, കാര്‍ഷിക മേഖല, പൂന്തോട്ട൦, നായാട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത് ബ്രഡുകൊണ്ടാണ്. 

Last Updated : Mar 5, 2019, 03:08 PM IST
ഇത് ഭക്ഷ്യ വിഭവങ്ങള്‍ക്കൊണ്ടുള്ള മായലോകം!!

ക്ഷ്യ വിഭവങ്ങള്‍ക്കൊണ്ടുള്ള വിസ്മയങ്ങള്‍ തീര്‍ത്ത് ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ ക്യൂലിനെറി 2019 (പാചക പ്രദര്‍ശനം).മത്തനും തണ്ണി മത്തനും കാരറ്റുമെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് ഇവിടെ പ്രണയവും വിരഹവും തുടിക്കുന്ന അതിമനോഹര ശില്‍പങ്ങളായി പരിണമിക്കുന്നത്.

യുഎഇയിലെ പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന മത്സരം നിയന്ത്രിക്കുന്നത് ലോക പ്രശസ്തരായ വിദഗ്ദ്ധരുടെ സംഘമാണ്. ഭൂമിയിലെ പ്രധാനപ്പെട്ട വിസ്മയങ്ങളും പതിവ് അങ്ങാടി കാഴ്ച്ചകളും ചരിത്ര കഥകളും ശില്‍പങ്ങളാക്കിയിരിക്കുന്നത് ചോക്ലേറ്റ് കൊണ്ടാണ്. 

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, കാര്‍ഷിക മേഖല, പൂന്തോട്ട൦, നായാട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത് ബ്രഡുകൊണ്ടാണ്. 

ഐസു കൊണ്ട് അതിവേഗതയില്‍ ശില്‍പങ്ങള്‍ ഒരുക്കുന്ന കലാകാരും രംഗത്തുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേകം പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. 

സന്ദര്‍ശകര്‍ക്ക് സൗകര്യപൂര്‍വ൦ വീക്ഷിക്കുവാനും സമീപത്ത് ചെന്ന് സെല്‍ഫി എടുക്കാനും സൗകര്യമുണ്ട്. പേരു നല്‍കിയവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും ബഹുമതി പത്രങ്ങളും കരസ്ഥമാക്കാം. 

പാചകം,ആതിഥ്യ മര്യാദ, വിളമ്പുന്ന രീതികള്‍, ടൂറിസം സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ശില്‍പശാലകളും നടക്കുന്നുണ്ട്. ലോകപ്രശസ്തരായ 2000 പാചക വിദഗ്ദ്ധരാണ് ക്യൂലിനെറി എക്സ്പോയില്‍ അണിനിരക്കുന്നത്.

ഇത്തരം മത്സരങ്ങളില്‍ സംഭവിക്കുന്ന ഭക്ഷണം പാഴാകുന്ന രീതിയില്‍ തീര്‍ത്തും വിട്ട് നിന്നു കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിവിധ കമ്പനികളുടെ ഐസ്‌ക്രീം, ജ്യൂസ്, മധുര പലഹാരങ്ങള്‍, കേക്കുകള്‍ എന്നിവ രുചിക്കാനുള്ള അവസരവുമുണ്ട്.

ആധുനിക അടുക്കളക്ക് വേണ്ട എല്ലാവിധ സാധനങ്ങളും ഇവിടെ കിട്ടും. 64 ഇനം ഇലവര്‍ഗങ്ങളെ പരിചയപ്പെടുവാനും അവ വാങ്ങുവാനുമുള്ള അവസരവും ഒരുക്കിയിരിക്കുന്നു.

എമിറേറ് ക്യൂലിനെറി ഗില്‍ഡും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്നാണ് ക്യൂലിനെറി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണിക്ക് തുടങ്ങുന്ന പ്രദര്‍ശനം രാത്രി എട്ട് മണിക്ക് സമാപിക്കും. ഈ മാസം ആറുവരെ നീളുന്ന പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് വാഹനം നിറുത്തുവാനുള്ള സൗകര്യം സൗജന്യമാണ്.

Trending News